എം.എ.ജെ. ഹോസ്പിറ്റൽ 300 കിടക്കകളോടുകൂടിയ മൾട്ടി സൂപ്പർ സ്പെഷ്യലിയാലിറ്റി ഹോസ്പിറ്റൽ ആണ്. എല്ലാവിധ ആധുനിക സൗകര്യോങ്ങളോടും കൂടി പ്രവർത്തിക്കുന്ന ഈ ആശുപത്രി 1952 ൽ സ്ഥാപിതമായതാണ്. അതിനും മുൻപേ 1946 കളിൽ ചെറിയ ക്ലിനിക് ആയി ഇവിടെ രോഗീപരിപാലനം നടത്തപ്പെട്ടിരുന്നു. കൊച്ചി നഗരത്തിലെ ആദ്യകാല ആശുപത്രികളിൽ ഒന്നാണ് പാവങ്ങൾക്കും രോഗികൾക്കും ഒരുപോലെ ആശ്രയിക്കാവുന്ന എം.എ.ജെ. ഹോസ്പിറ്റൽ. കാലത്തിനനുസരിച്ചു നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആശുപത്രിയിൽ വിവിധങ്ങളായ 25 ൽ കൂടുതൽ ഡിപ്പാർട്മെൻറുകൾ പ്രവർത്തിക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും അവിടെ കർമനിരതരായ ഡോക്ടേഴ്സും, നഴ്സുമാരും രോഗീപരിപാലനിത്തിൽ ഹോസ്പിറ്റലിൻറെ യശ്ശസ്സുയർത്തുന്നു. എല്ലാ സമയവും രോഗീപരിചരണത്തിനു ആവശ്യമായവിധം ലബോറട്ടറി സൗകര്യവും, ഫർമസിയും മറ്റു സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ആശുപത്രിക്ക് ഗുണനിലവാരത്തിൻറെയും രോഗീപരിചരണത്തിൻറെയും കാര്യത്തിലുള്ള NABH, NABL സർട്ടിഫിക്കേഷനും, കായകല്പ്പ് സർട്ടിഫിക്കേഷനും, Great Place to Work സർട്ടിഫിക്കേഷനും ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്.
275 India - based Employees
Non-profit and Charity Organisations
Kochi
Nominate your company today to join Certification Nation